Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Holy Mass

ചങ്ങനാശേരി പാറേല്‍ വലിയപള്ളി കൂദാശയും ബലിയര്‍പ്പണവും നവം. 21ന്

ച​​​ങ്ങ​​​നാ​​​ശേ​​​രി: ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മ​​​രി​​​യ​​​ന്‍ തീ​​​ര്‍ഥാ​​​ട​​​നകേ​​​ന്ദ്ര​​​മാ​​​യ പാ​​​റേ​​​ല്‍ മ​​​ര്‍ത്ത്മ​​​റി​​​യം വ​​​ലി​​​യ​​​പ​​​ള്ളി​​​യു​​​ടെ കൂ​​​ദാ​​​ശ​​​യും ബ​​​ലി​​​യ​​​ര്‍പ്പ​​​ണ​​​വും ന​​​വം​​​ബ​​​ര്‍ 21ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് ന​​​ട​​​ക്കും. ആ​​​ര്‍ച്ച്ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​നാ​​​യി​​​രി​​​ക്കും.

പാ​​​ലാ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് സ​​​ന്ദേ​​​ശം ന​​​ല്‍കും. ബി​​​ഷ​​​പ്പു​​​മാ​​​രും അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മു​​​ഴു​​​വ​​​ന്‍ വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി​​​രി​​​ക്കും. 22ന് ​​​രാ​​​വി​​​ലെ അ​​​ഞ്ചി​​​ന് വിശു​​​ദ്ധ​​​ കു​​​ര്‍ബാ​​​ന ഫാ.​​​ ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ല്‍. രാ​​​വി​​​ലെ ഏ​​​ഴി​​​ന് ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി വി​​​ശു​​​ദ്ധ​​​ കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ച്ച് ക​​​ല്‍ക്കു​​​രി​​​ശി​​ന്‍റെ വെ​​​ഞ്ച​​​രി​​​പ്പു ക​​​ര്‍മം നി​​​ര്‍വ​​​ഹി​​​ക്കും.

9.30ന് ​​​ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് പാ​​​ടി​​​യ​​​ത്ത് വി​​​ശു​​​ദ്ധ​​​ കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ച്ച് കൊ​​​ടി​​​മ​​​രം വെ​​​ഞ്ച​​​രി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 3.15ന് ​​​ച​​​ങ്ങ​​​നാ​​​ശേ​​​രി ച​​​ന്ത​​​ക്ക​​​ട​​​വി​​​ലു​​​ള്ള കു​​​രി​​​ശു​​​പ​​​ള്ളി​​​യി​​​ല്‍നി​​​ന്നും അ​​​തി​​​രൂ​​​പ​​​ത യു​​​വ​​​ദീ​​​പ്തി എ​​​സ്എം​​​വൈ​​​എമ്മിന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ മ​​​രി​​​യ​​​ന്‍ റാ​​​ലി ആം​​​ര​​​ഭി​​​ച്ച് പാ​​​റേ​​​ല്‍പള്ളി​​​യി​​​ല്‍ എ​​​ത്തി​​​ച്ചേ​​​രും. അ​​​ഞ്ചി​​​ന് ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ വി​​​ശു​​​ദ്ധ​​​ കു​​​ര്‍ബാ​​​ന അ​​​ര്‍പ്പി​​​ക്കും. 6.30ന് ​​​അ​​​ല്‍ഫോ​​​ന്‍സ് ജോ​​​സ​​​ഫ്, സ്റ്റീ​​​ഫ​​​ന്‍ ദേ​​​വ​​​സി എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ക്ര​​​സ്റ്റ്യ​​​ന്‍ ബ്രാ​​​ന്‍ഡ്.

23ന് ​​​പാ​​​റേ​​​ല്‍ അ​​​മ​​​ലോ​​​ത്ഭ​​​വ​​​മാ​​​താ പ​​​ള്ളി​​​യു​​​ടെ കൂ​​​ദാ​​​ശ​​​യ്ക്കും വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന​​​യ്ക്കും ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ തോ​​​മ​​​സ് ത​​​റ​​​യി​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും. ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പു​​​ളി​​​ക്ക​​​ല്‍, ആ​​​ര്‍ച്ച്ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍ജ് രാ​​​ജേ​​​ന്ദ്ര​​​ന്‍, മോ​​​ണ്‍.​​​ മാ​​​ത്യു ച​​​ങ്ങ​​​ങ്ക​​​രി, ഫാ.​​​ ജോ​​​സ​​​ഫ് വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ല്‍, ഫാ.​​​ ജോ​​​സ​​​ഫ് മു​​​ണ്ട​​​ക​​​ത്തി​​​ല്‍, ഫാ.​​​ ഫി​​​ലി​​​പ്പ് ത​​​യ്യി​​​ല്‍, ഫാ.​​​ ചെ​​​റി​​​യാ​​​ന്‍ കാ​​​രി​​​ക്കൊ​​​മ്പി​​​ല്‍, ഫാ.​​​ മാ​​​ര്‍ട്ടി​​​ന്‍ കു​​​രി​​​ശി​​​ങ്ക​​​ല്‍, ഫാ.​​​ വ​​​ര്‍ഗീ​​​സ് പു​​​തു​​​വേ​​​ലി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ സ​​​ഹ​​​കാ​​​ര്‍മി​​​ക​​​രാ​​​യി​​​രി​​​ക്കും.

24ന് ​​​സാം​​​സ്‌​​​കാ​​​രി​​​ക സ​​​മ്മേ​​​ള​​​നം

24ന് ​​​വൈ​​​കു​​​ന്നേ​​​രം 4.15ന് ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന മോ​​​ണ്‍.​​​ ആ​​​ന്‍റ​​​ണി എ​​​ത്ത​​​യ്ക്കാ​​​ട്ട്. ആ​​​റി​​​ന് ന​​​ട​​​ക്കു​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി.​​​ സ​​​തീ​​​ശ​​​ന്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. 25ന് ​​​വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​വി​​​ശു​​​ദ്ധ​​​ കു​​​ര്‍ബാ​​​ന ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്. ആ​​​റി​​​ന് നി​​​ത്യാ​​​രാ​​​ധ​​​ന ക​​​പ്പേ​​​ള​​​യു​​​ടെയും കു​​​മ്പ​​​സാ​​​ര​​​വേ​​​ദി​​​യു​​​ടെ​​​യും വെ​​​ഞ്ച​​​രി​​​പ്പുക​​​ര്‍മം മു​​​ന്‍ വ​​​ത്തി​​​ക്കാ​​​ന്‍ നു​​ൺ​​ഷ്യോ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍ജ് കോ​​​ച്ചേ​​​രി നി​​​ര്‍വ​​​ഹി​​​ക്കും. 6.30ന് ​​​ഫാ.​​​ഷാ​​​ജി തു​​​മ്പേ​​​ച്ചി​​​റ​​​യി​​​ല്‍ ന​​​യി​​​ക്കു​​​ന്ന സ്‌​​​റ്റേ​​​ജ്‌​​​ ഷോ അ​​​മ്മ​​​യോ​​​ടൊ​​​പ്പം. 26ന് ​​​വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​വി​​​ശു​​​ദ്ധ​​​ കു​​​ര്‍ബാ​​​ന മോ​​​ണ്‍.​​​ സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​ക്കോ​​​ണി​​​ല്‍.

27ന് ​​​മാ​​​ര്‍ മാ​​​ത്യു മാ​​​ക്കി​​​ല്‍, മോ​​​ണ്‍.​​​സി​​​റി​​​യ​​​ക് ക​​​ണ്ട​​​ങ്ക​​​രി എ​​​ന്നി​​​വ​​​രു​​​ടെ അ​​​നു​​​സ്മ​​​ര​​​ണം. 4.30ന് ​​​വി​​​ശു​​​ദ്ധ​​​കു​​​ര്‍ബാ​​​ന​​​യും തീ​​​ര്‍ഥ​​​ജ​​​ല കി​​​ണ​​​റി​​​ന്‍റെ വെ​​​ഞ്ച​​​രി​​​പ്പും. മോ​​​ണ്‍.​​​ജോ​​​ണ്‍ തെ​​​ക്കേ​​​ക്ക​​​ര കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

ഡി​​​സം​​​ബ​​​ര്‍ എ​​​ട്ടി​​​ന് അ​​​മ​​​ലോ​​​ത്ഭ​​​വ തി​​​രു​​​നാ​​​ള്‍. വൈ​​​കു​​​ന്നേ​​​രം 4.30ന് ​​​വി​​​ശു​​​ദ്ധ​​​ കു​​​ര്‍ബാ​​​ന സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ര്‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​ർ ​റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​നാ​​​യി​​​രി​​​ക്കും. 24ന് ​​​പാ​​​റേ​​​ല്‍ എ​​​മ്മേ ദ​​​മ്ശി​​​ഹ ഭൂ​​​ഗ​​​ര്‍ഭ ക​​​പ്പേ​​​ള​​​യു​​​ടെ കൂ​​​ദാ​​​ശ​​​ക​​​ര്‍മത്തി​​​നും വി​​​ശു​​​ദ്ധ​​​ കു​​​ര്‍ബാ​​​ന​​​യ്ക്കും ക​​​ര്‍ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍ജ് കൂ​​​വ​​​ക്കാ​​​ട് കാ​​​ര്‍മി​​​ക​​​ത്വം വ​​​ഹി​​​ക്കും.

International

ലോകസമാധാനത്തിനായി അസീസിയിൽ പ്രത്യേക പ്രാർഥന

റോം: യു​​​ക്രെ​​​യ്നി​​​ലെ​​​യും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​യും ലോ​​​ക​​​ത്തി​​​ന്‍റെ ഇ​​​ത​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ​​​യും സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി അ​​​സീ​​​സി​​​യി​​​ലെ സെ​​​ന്‍റ് ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യും പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ത്തി.

വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ഇ​​​റ്റാ​​​ലി​​​യ​​​ന്‍ മെ​​​ത്രാ​​​ൻ സ​​​മി​​​തി അ​​​ധ്യ​​​ക്ഷ​​​ൻ ക​​​ർ​​​ദി​​​നാ​​​ൾ മ​​​ത്തെ​​​യോ സൂ​​​പ്പി മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ മാ​​​ധ്യ​​​സ്ഥ്യം യാ​​​ചി​​​ച്ച് സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ത്യേ​​​ക പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ന്നു.

വ​​​ത്തി​​​ക്കാ​​​നി​​​ലെ യു​​​ക്രെ​​​യ്ൻ അം​​​ബാ​​​സ​​​ഡ​​​ർ അ​​​ന്‍റ്റി യൂ​​​റാ​​​ഷ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ന്‍റെ 800-ാം വ​​​ർ​​​ഷ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​സീ​​​സി​​​യി​​​ലെ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ വി​​​ശു​​​ദ്ധ ഫ്രാ​​​ൻ​​​സി​​​സ് അ​​​സീ​​​സി​​​യു​​​ടെ തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ പ​​​ര​​​സ്യ​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി തു​​​റ​​​ന്നു​​​കൊ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെകൂ​​​ടി പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ.

ഈ​​​ മാ​​​സം 22 വ​​​രെ​​​യാ​​​ണ് തി​​​രു​​​ശേ​​​ഷി​​​പ്പു​​​ക​​​ൾ പൊ​​​തു​​​വ​​​ണ​​​ക്ക​​​ത്തി​​​നാ​​​യി വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. തി​​​രു​​​ശേ​​​ഷി​​​പ്പു വ​​​ണ​​​ങ്ങാ​​​ൻ ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു തീ​​​ർ​​​ഥാ​​​ട​​​ക​​​ര​​​മാ​​​ണ് അ​​​സീ​​​സി​​​യി​​​ലേ​​​ക്ക് എ​​​ത്തു​​​ന്ന​​​ത്.

Kerala

കുര്‍ബാന തര്‍ക്കം: പോലീസ് സംരക്ഷണം തേടി ഹര്‍ജി

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കു​​​ര്‍ബാ​​​ന ത​​​ര്‍ക്ക​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം തേ​​​ടി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ന്‍ വി​​​കാ​​​രി ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പാം​​​പ്ലാ​​​നി ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഹ​​​ര്‍ജി ന​​​ല്‍കി.

പോ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ന​​​ട​​​പ​​​ടി​​​യി​​​ല്ലാ​​​തി​​​രു​​​ന്ന​​​തി​​​നെ തു​​​ട​​​ര്‍ന്നാ​​​ണ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

സീ​​​റോ​​​മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യ്ക്കു കീ​​​ഴി​​​ലെ എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ല്‍ കു​​​ര്‍ബാ​​​ന​​​യ​​​ട​​​ക്കം ന​​​ട​​​ത്താ​​​ന്‍ ത​​​ട​​​സ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും മ​​​തി​​​യാ​​​യ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ഹ​​​ര്‍ജി​​​യി​​​ലെ ആ​​​വ​​​ശ്യം.

കോ​​​ട​​​തി​​​യു​​​ടെ​​​യോ ക​​​ള​​​ക്ട​​​റു​​​ടെ​​​യോ ഉ​​​ത്ത​​​ര​​​വി​​​ല്ലാ​​​തെ പോ​​​ലീ​​​സ് സം​​​ര​​​ക്ഷ​​​ണം ന​​​ല്‍കാ​​​നാ​​​കി​​​ല്ലെ​​​ന്ന മ​​​റു​​​പ​​​ടി​​​യാ​​​ണു പോ​​​ലീ​​​സ് ന​​​ല്‍കി​​​യ​​​തെ​​​ന്ന് ഹ​​​ര്‍ജി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഹ​​​ര്‍ജി ഇ​​​ന്ന് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തി​​​യേ​​​ക്കും.

International

സിറിയയിലെ പു​​​രാ​​​ത​​​ന ദേ​​​വാ​​​ല​​​യത്തിന്‍റെ ശേ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്കു സ​​​മീ​​​പം വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന

ഡ​​​മാ​​​സ്ക​​​സ്: സി​​​റി​​​യ​​​യി​​​ലെ വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ആ​​​ല​​​പ്പോ​​​യി​​​ലെ ബ്രാ​​​ഡ് ഗ്രാ​​​മ​​​ത്തി​​​ൽ ഐ​​​എ​​​സ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട പു​​​രാ​​​ത​​​ന മാ​​​റോ​​​ണൈ​​​റ്റ് തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മാ​​​യ സെ​​​ന്‍റ് മാ​​​റോ​​​ൻ പ​​​ള്ളി​​​യു​​​ടെ ശേ​​​ഷി​​​പ്പു​​​ക​​​ൾ​​​ക്കു സ​​​മീ​​​പം വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ച്ചു. ച​​​രി​​​ത്ര​​​മു​​​റ​​​ങ്ങു​​​ന്ന ഈ ​​​തീ​​​ർ​​​ഥാ​​​ല​​​യ​​​ത്തി​​​ൽ 15 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം ന​​​ട​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്ക് ഫാ. ​​​ഘാ​​​ൻ​​​ഡി മ​​​ഹാ​​​ന്ന കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു.

    പു​​​രാ​​​ത​​​ന ക്രൈ​​​സ്ത​​​വ​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ പു​​​ന​​​രു​​​ജ്ജീ​​​വി​​​പ്പി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ മാ​​​റോ​​​ണൈ​​​റ്റ് സ്കൗ​​​ട്സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച തീ​​​ർ​​​ഥ​​​യാ​​​ത്ര​​​യി​​​ൽ നിരവധി വി​​​ശ്വാ​​​സി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ അ​​​ധി​​​നി​​​വേ​​​ശ​​​ത്തി​​​ലും തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ യു​​​ദ്ധ​​​ത്തി​​​ലും ഭാ​​​ഗി​​​ക​​​മാ​​​യി കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച സ​​​ന്യാ​​​സി തൗ​​​ഫി​​​ക് അ​​​ജി​​​ബി​​​ന്‍റെ വ​​​സ​​​തി​​​യാ​​​യി​​​രു​​​ന്ന ഗു​​​ഹാ ചാ​​​പ്പ​​​ലും സ​​​മീ​​​പ​​​ത്തു​​​ള്ള സെ​​​ന്‍റ് സി​​​മി​​​യോ​​​ൺ ദ ​​​സ്റ്റൈ​​​ലൈ​​​റ്റ് പ​​​ള്ളി​​​യു​​​ടെ അ​​​വ​​​ശി​​​ഷ്‌​​​ട​​​ങ്ങ​​​ളും സം​​​ഘം സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

     സി​​​റി​​​യ​​​ൻ സൈ​​​ന്യ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ അ​​​ക​​​ന്പ​​​ടി​​​യോ​​​ടെ​​​യാ​​​യി​​​രു​​​ന്നു തീ​​​ർ​​​ഥ​​​യാ​​​ത്ര. സി​​​റി​​​യ​​​യി​​​ൽ ഐ​​​എ​​​സ് ഭീ​​​ക​​​ര​​​രു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലും തു​​​ട​​​ർ​​​ന്ന് ഇ​​​വ​​​ർ​​​ക്കെ​​​തി​​​രാ​​​യ യു​​​ദ്ധ​​​ത്തി​​​ലു​​​മാ​​​യി സെ​​​ന്‍റ് മാ​​​റോ​​​ൻ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​മു​​​ൾ​​​പ്പെ​​​ടെ നി​​​ര​​​വ​​​ധി പ​​​ള്ളി​​​ക​​​ളാ​​​ണ് ത​​​ക​​​ർ​​​ക്ക​​​പ്പെ​​​ട്ട​​​ത്. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് ക്രൈ​​​സ്ത​​​വ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നി​​​ര​​​വ​​​ധി പേ​​​ർ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്ത

Latest News

Corehub Up